കോഴിക്കോട്: ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്‍സ് (ഫെയ്മ) ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസിരത്‌ന പുരസ്‌കാരം പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവും സാമൂഹികപ്രവര്‍ത്തകനുമായ ഗോകുലം ഗോപാലന്.
പ്രവാസി മലയാളികള്‍ക്കിടയില്‍ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് പുരസ്‌കാരം. നാമനിര്‍ദേശങ്ങളില്‍ നിന്ന് ഫെയ്മ നിയോഗിച്ച വിദഗ്ധസമിതിയാണ് ഗോകുലം ഗോപാലനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
ചെന്നൈയില്‍ നടക്കുന്ന അഞ്ചാമത് മറുനാടന്‍ മലയാളി മഹാസമ്മേളനത്തിന്റെ സമാപനദിനമായ ജൂലൈ 10ന് കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഗോകുലം ഗോപാലന് പുരസ്‌കാരം സമ്മാനിക്കും.