തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം. പട്ടം സെന്റ് മേരീസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജെ. ഡാനിയേലിനാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഡാനിയലിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

നഗരത്തിലെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഡാനിയേലിനെ ക്രൂമായി മര്‍ദ്ദിച്ചത്. രാവിലെ സ്‌കൂളിലേക്ക് വരാന്‍ ബസ് ഇറങ്ങുമ്പോള്‍ ബസ് സ്റ്റോപ്പില്‍ കാത്തുനിന്നായിരുന്നു ഡാനിയേലിനെ വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ സഹപാഠിയാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് ഡാനിയേല്‍ പറഞ്ഞു.

മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഡാനിയേലിന്റെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഇവരെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ പരിശോധിച്ച് കേസെടുക്കുമെന്നും പോലിസ് വ്യക്തമാക്കി.
വിദ്യാര്‍ത്ഥിയോടും രക്ഷിതാക്കളോടും നേരിട്ട് സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പട്ടം സ്‌കൂളിന് സമീപം ഈ വിദ്യാര്‍ത്ഥികളെത്തിയതുമായി ബന്ധപ്പെട്ട് ഡാനിയേലുമായി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *