കോഴിക്കോട്: ടെസ്റ്റ് പര്‍ച്ചേഴ്സിന്റെ പേരില്‍ കടകളില്‍ കയറി പരിശോധന നടത്താന്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ തുനിഞ്ഞാല്‍ തടയുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ആക്ടിങ് പ്രസിഡന്റ് എം.അബ്ദുസലാം പറഞ്ഞു. നിയമങ്ങള്‍ അനുസരിക്കാനും നികുതികള്‍ അടക്കാനും വ്യാപാരികള്‍ തയ്യാറാണ്. എന്നാല്‍, വ്യാപാരികളെ പീഡിപ്പിക്കുന്ന വിധത്തില്‍ കട പരിശോധന അനുവദിക്കാനാവില്ലെന്നതാണ് ഏകോപന സമിതിയുടെ നിലപാടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.