കോഴിക്കോട് സി.പി.എം ഓഫിസിന് തീയിട്ടു; ഫര്‍ണിച്ചറുകളും ഫയലുകളും കത്തിനശിച്ചു

കോഴിക്കോട് സി.പി.എം ഓഫിസിന് തീയിട്ടു; ഫര്‍ണിച്ചറുകളും ഫയലുകളും കത്തിനശിച്ചു

കോഴിക്കോട്: പേരാമ്പ്ര വാല്യക്കോടുള്ള സി.പി.എം ഓഫിസിന് തീയിട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം. പാര്‍ട്ടി ഓഫിസിലെ ഫര്‍ണിച്ചറുകളും ഫയലുകളും പൂര്‍ണമായും കത്തിനശിച്ചു. വഴിയാത്രക്കാരാണ് പോലിസിനെ വിവരമറിയിച്ചത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ആരാണ് തീയിട്ടതെന്ന് വ്യക്തമല്ല. എന്നാല്‍ സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോണ്‍ഗ്രസ് പര്വര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ വ്യാപകമാവുകയാണ്.

കഴിഞ്ഞ ദിവസം ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കരുതെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും അത് മറിക്കടന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം ഉണ്ടായത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *