കോഴിക്കോട്: കേരള മഹിളാ ഫെഡറേഷന്റെ സംസ്ഥാന സമ്മേളം ജൂണ്‍ 19ന് സുലൈഖ സിദ്ദീഖ് നഗറില്‍ (സ്‌നേഹാഞ്ജലി ഓഡിറ്റോറിയം) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
19ന് രാവിലെ 10ന് സി.എം.പി സംസ്ഥാന ജന.സെക്രട്ടറി സി.പി ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള മഹിളാ സംസ്ഥാന പ്രസിഡന്റ് കാഞ്ചന മാച്ചേരി അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി മിനി രമേശ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഡോ: ആയിഷ ഗുഹരാജ്, കാഞ്ചനമാല എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഇരുവര്‍ക്കും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും സംവിധായകന്‍ വി.എം വിനുവും ഉപഹാരം നല്‍കും. ആദരിക്കല്‍ ചടങ്ങില്‍ അനുപ അജിത് അധ്യക്ഷത വഹിക്കും. സി.എം.പി സംസ്ഥാന നേതാക്കളായ സി.എന്‍ വിജയകൃഷ്ണന്‍, സി.എ അജീര്‍, കൃഷ്ണന്‍ കോട്ടുമല, ജി. നാരായണന്‍കുട്ടി മാസ്റ്റര്‍, പി.കെ രവീന്ദ്രന്‍, സുധീഷ് കടന്നപ്പള്ളി എന്നിവര്‍ സംസാരിക്കും. സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം 17ന് ലിങ്ക് റോഡില്‍ നിന്ന് ആരംഭിച്ച് മുതലക്കുളത്ത് സമാപിക്കുന്ന വിളംബരജാഥ നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ ഫൗസിയ പി.പി, ചെയര്‍പേഴ്‌സണ്‍ ഉഷ ഫറോക്ക്, കേരള മഹിള ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് സുനിത പാലാട്ട്, സെക്രട്ടറി രമ്യ സി.ടി എന്നിവര്‍ പങ്കെടുത്തു.