അഗ്നിപഥിനെതിരേ പ്രതിഷേധം ശക്തമാകുന്നു; ബിഹാറില്‍ ട്രെയിനിന്റെ ബോഗി കത്തിച്ചു

അഗ്നിപഥിനെതിരേ പ്രതിഷേധം ശക്തമാകുന്നു; ബിഹാറില്‍ ട്രെയിനിന്റെ ബോഗി കത്തിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ പുതിയ റിക്രൂട്ടിങ് പദ്ധതിയായ അഗ്നിപഥിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ബിഹാര്‍, രാജസ്ഥാന്‍, ഹരിയാന, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. അജ്മീറിലും ജയ്പൂരിലും ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ബിഹാറിലെ ഭഭുവ റോഡ് സ്‌റ്റേഷനില്‍ ട്രെയിനിന്റെ ബോഗിക്ക് തീയിട്ടു.

മുസാഫര്‍പൂര്‍ നഗരത്തില്‍ പ്രതിഷേധക്കാര്‍ റോഡിലിറങ്ങി ടയര്‍ കത്തിച്ച് പ്രതിഷേധിച്ചു. സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കാറുള്ള ചക്കാര്‍ മൈതാനില്‍ ഒന്നിച്ച് കൂടി ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്. രാജസ്ഥാനിലെ ജയ്പൂരില്‍ അജ്മീര്‍-ഡല്‍ഹി ഹൈവേയില്‍ നൂറു കണക്കിനാളുകള്‍ ചേര്‍ന്ന് ഗതാഗതം തടഞ്ഞു. ഇതോടെ നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തുനീക്കി. സൈന്യത്തിലേക്ക് പഴയ രീതിയില്‍ തന്നെ റിക്രൂട്ട്‌മെന്റ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധങ്ങളെല്ലാം.

കരാറടിസ്ഥാനത്തില്‍ നാല് വര്‍ഷത്തേക്ക് കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന പദ്ധതിയാണ് അഗ്നിപഥ്. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം ഇവരില്‍ 25 ശതമാനത്തിന് മാത്രം സൈന്യത്തില്‍ തുടരാം. ബാക്കിയുള്ളവര്‍ക്ക് പിരിയുമ്പോള്‍ 10 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ നല്‍കും. ഇവര്‍ക്ക് പെന്‍ഷന്‍ ഉണ്ടാവില്ല. പദ്ധതിക്കെതിരേ നേരത്തെയും വിമര്‍ശനമുയര്‍ന്നിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *