കോഴിക്കോട്: തിക്കോടി ടൗണിലെ സി.പി.എം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നടത്തിയ കൊലിവിളി പ്രകടനത്തിനെതിരേ കോണ്‍ഗ്രസ്. പ്രകടനത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പോലിസ് തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തില്‍ പോലിസിനെ വിശ്വാസമില്ലെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പറഞ്ഞു.
പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ഏത് പൊന്നുമോനായാലും വീട്ടില്‍ കേറി കുത്തികീറും.
പ്രസ്ഥാനത്തെ തൊട്ടുകളിച്ചാല്‍ ചാവാന്‍ ഞങ്ങള്‍ തയ്യാറാവും.
കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല.
ഓര്‍മയില്ലേ ശരത് ലാലിനെ,
ഓര്‍മയില്ലേ കൃപേഷിനെ,
ഓര്‍മ്മയില്ലെ ഷുഹൈബിനെ
എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം.