കൊച്ചി: സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകും. കേരളത്തില്‍ മടങ്ങിയെത്തിയെന്നും ഉച്ചയോടെ പോലിസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനായി എത്തുമെന്നും ഷാജ് കിരണ്‍ അറിയിച്ചു.
സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍ പ്രതിയല്ലെന്ന് പോലിസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഷാജ് കിരണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിലാണഅ പോലിസ് കോടതിയില്‍ നിലപാട് അറിയിച്ചത്.
മുന്‍കൂര്‍ നോട്ടീസ് നല്കി ഷാജ് കിരണിനെ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാവും ഷാജ് കിരണിനെ പ്രതിയാക്കണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.