യോഗിക്കെതിരേ സോഷ്യല്‍ മീഡിയ പോസ്റ്റ്; 19കാരനെ യു.പി പോലിസ് അറസ്റ്റ് ചെയതു

യോഗിക്കെതിരേ സോഷ്യല്‍ മീഡിയ പോസ്റ്റ്; 19കാരനെ യു.പി പോലിസ് അറസ്റ്റ് ചെയതു

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്നാരോപിച്ച് 19കാരനെ പോലിസ് അറസ്റ്റ് ചെയ്തു. യോഗിയെ വിമര്‍ശിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു എന്നാരോപിച്ചാണ് അറസ്റ്റ്. തെതാരിയ സ്വദേശിയായ ഗുല്‍ബര്‍ എന്ന അക്രം അലിയെയാണ് പോലിസ് അറസ്റ്റ്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഖജനി പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

സമാധാനാന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വമുള്ള അധിക്ഷേപം, സമൂഹത്തിനിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തല്‍, മാനഹാനി വരുത്തല്‍, ഏതെങ്കിലും മതവിഭാഗത്തെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ ആരാധന കേന്ദ്രങ്ങള്‍ അശുദ്ധമാക്കുകയോ കേടുപാട് വരുത്തുകയോ ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് യുവാവിന് നേരെ ചുമത്തിയിരിക്കുന്നത്. ഐ.ടി നിയമവും ചുമത്തിയിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷന്‍ മേധാവി ഇഖ്റാര്‍ അഹ്‌മദ് വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *