കോഴിക്കോട്: മുഖദാര്‍ പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ‘പ്രവാസി ചാരിറ്റബിള്‍ സൊസൈറ്റി’ മൂന്നാം വാര്‍ഷിക സമ്മേളനം പ്രഫ. കെ.വി ഉമര്‍ ഫാറൂക്ക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷറഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.പി മുസ്ഫര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഹുസ്‌നി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
മുഖദാര്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ സെക്രട്ടറി ആസാദ്, ഹലോ മുഖദാര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ റഫീക്ക്, ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറ്റ് ഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്നു.
മുന്‍ പ്രസിഡന്റ് നാസര്‍ മുഖദാര്‍ സ്വാഗതവും ഡാറ്റ കലക്ഷന്‍ കണ്‍വീനര്‍ ജനി നന്ദി പറഞ്ഞു. ജൂണ്‍ 3, 4, 5 തിയ്യതികളില്‍ ZOOM വഴിയാണ് സമ്മേളനം ചേര്‍ന്നത്.
പുതിയ ഭാരവാഹികളായി എം.പി മുസ്ഫര്‍ (പ്രസിഡന്റ്), മര്‍ഫാസ് (ജന: സെക്രട്ടറി), ഹുസ്‌നി (ട്രഷറര്‍) എന്നിവരടങ്ങിയ 14 അംഗ എക്‌സിക്യുട്ടിവിനെയും തെരഞ്ഞെടുത്തു.