പിണറായിയുടെ മകള്‍ക്ക് ദുബായിയില്‍ ബിസിനസ് തുടങ്ങാന്‍ തന്റെ സഹായം തേടി; എന്‍.ഐ.എക്കും കസ്റ്റംസിനും എല്ലാമറിയാം: സ്വപ്ന സുരേഷ്

പിണറായിയുടെ മകള്‍ക്ക് ദുബായിയില്‍ ബിസിനസ് തുടങ്ങാന്‍ തന്റെ സഹായം തേടി; എന്‍.ഐ.എക്കും കസ്റ്റംസിനും എല്ലാമറിയാം: സ്വപ്ന സുരേഷ്

  • സത്യവാങ്ങ്മൂലത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങാന്‍ തന്റെ സഹായം തേടിയതായി സ്വപ്‌ന സുരേഷ്. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇങ്ങനെ പറയുന്നത്. ഇതിനായി കേരളത്തിലെത്തിയ ഷാര്‍ജ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ രാജകുടുംബത്തിന്റെ എതിര്‍പ്പ് മൂലം നടന്നില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

വീണയുടെ ഐ.ടി കമ്പനി ഷാര്‍ജയില്‍ തുടങ്ങാന്‍ സഹായം തേടി താനുമായി പല പ്രാവശ്യം മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്നും 164 സ്റ്റേറ്റ്മെന്റ് നല്‍കുന്നതിന് മുമ്പായി എറണാകുളം ജില്ലാ കോടതിയില്‍ സ്വപ്ന നല്‍കിയ സത്യാവാങ്മൂലത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും ഈ സംഭാഷണങ്ങളിലെല്ലാം പങ്കാളികളായിരുന്നുവെന്നും സ്വപ്ന പറയുന്നു.

എന്‍.ഐ.എ പിടിച്ചെടുത്ത മൊബൈലുകളില്‍ ഇതിന്റെ വിശദ വിവരങ്ങളുണ്ടെന്നും ശിവശങ്കരനുമായി ഇതുമായി ബന്ധപ്പെട്ട നടത്തിയ ചാറ്റുകള്‍ എ.എന്‍ .ഐയുടെ പക്കലും കോടതിയില്‍ ഉള്ള മൊബൈലിലും ഉണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി. കസ്റ്റംസിനു കൊടുത്ത മൊഴിയിലും ഇതെല്ലാമുണ്ട്. ദുബായ് കോണ്‍സുലേറ്റ് വഴി വന്ന ബിരിയാണി പാത്രങ്ങള്‍ കോണ്‍സല്‍ ജനറലിന്റെ വീട്ടില്‍ നിന്നാണ് ക്ലിഫ് ഹൗസിലെത്തിയത്. കോണ്‍സല്‍ ജനറല്‍ നേരിട്ടാണ് പാത്രങ്ങള്‍ എത്തിച്ചത്. നാല് പേര്‍ പിടിച്ചാല്‍ മാത്രം കൊണ്ടുപോകാവുന്ന പാത്രങ്ങള്‍ വലിയ കാറുകളിലാണ് ക്ളിഫ് ഹൗസിലക്ക് കൊണ്ടുപോയത്.

Share

Leave a Reply

Your email address will not be published. Required fields are marked *