കോഴിക്കോട്: തൃക്കാക്കര തെരഞ്ഞെടുപ്പില്‍ മദ്യനിരോധന സമിതിയുടെ പ്രചാരണത്തെ മാനിച്ച്, മദ്യവ്യാപന ഭരണത്തിന് കനത്ത താക്കീത് നല്‍കിയ വോട്ടര്‍മാര്‍ക്ക് തൃശൂരില്‍ ചേര്‍ന്ന മദ്യനിരോധന സമിതി ജനറല്‍ കൌണ്‍സില്‍ നന്ദിയര്‍പ്പിച്ചു. മദ്യം വ്യാപിപ്പിക്കുന്ന ഏത് ഭരണത്തിനെതിരേയും വരുംതെരഞ്ഞെടുപ്പുകളില്‍ യഥാശക്തി ഇടപെടണമെന്നും കൗണ്‍സില്‍ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. വിന്‍സെന്റ് മാളിയേക്കല്‍, ഖദീജ നര്‍ഗീസ്, ഫാ.മാത്യൂസ് വട്ടിയാനിയ്ക്കല്‍, അഡ്വ. സുജാതാ വര്‍മ്മ, ചന്ദ്രന്‍ കണ്ണൂര്‍, ഇയ്യച്ചേരി പത്മിനി, ജയിംസ് മുട്ടിക്കല്‍, കൈമള്‍ കരുമാടി, മജീദ് മാടമ്പാട്ട്, പി. മഹിളാമണി, ആന്റണി പന്തല്ലൂക്കാരന്‍, വെളി പാലത്ത് ബാലന്‍, ഈപ്പന്‍ കരിയാറ്റില്‍, സില്‍ബി ചുനയംമാക്കല്‍, കണ്ണന്‍ അയനിക്കാട്, കെ.എ ഗോവിന്ദന്‍, പി.എം ഹബീബുള്ള, പി.വി സുരേഷ് ബാബു, സിദ്ധാര്‍ത്ഥന്‍.ആര്‍ പ്രസംഗിച്ചു.