അഫ്‌നാന്‍ അബ്ദുസ്സമദിനെ അനുമോദിച്ചു

അഫ്‌നാന്‍ അബ്ദുസ്സമദിനെ അനുമോദിച്ചു

കോഴിക്കോട്: 2022ലെ ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 274ാം റാങ്ക് കരസ്ഥമാക്കിയ സിവില്‍ സ്റ്റേഷന്‍ സ്വദേശി അഫ്‌നാന്‍ അബ്ദുസ്സമദിന് സിവില്‍ സ്റ്റേഷന്‍ ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. അനുമോദനയോഗം ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ടി.മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഉപഹാര സമര്‍പ്പണം നടത്തി. ജനറല്‍ സെക്രട്ടറി കെ. നസീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് മെംബര്‍മാര്‍ സംസാരിച്ചു. ടി.പി നസീര്‍ ഹുസൈന്‍ സ്വാഗതവും വി.സി.പി അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *