കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

തിരുവനന്തപുരം: കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ആക്രമികള്‍ വീടിന് നേരെ ബിയര്‍ കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തിന് പിന്നില്‍ സി.പി.എം ആണെന്നാണ് ആരോപണം. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തില്‍ സി.പി.എം കൊടി കത്തിച്ചത് അനന്തകൃഷ്ണന്‍ ആയിരുന്നു.

അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെയുള്ള അക്രമം തുടരുകയാണ്. കോഴിക്കോട് കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറുണ്ടായി. കുറ്റ്യാടി അമ്പലത്തുകുളങ്ങര മണ്ഡലം കമ്മിറ്റി ഓഫിസിനുനേരെയാണ് ആക്രമണം. ബോംബേറില്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *