തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.26 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 99.47 ശതമാനം ആയിരുന്നു. വിജയശതമാനം 0.21 ശതമാനം കുറഞ്ഞു. പരീക്ഷയെഴുതിയവരില്‍ 4,23,303 വിദ്യാര്‍ഥികള്‍ വിജയിച്ചു. 44,363 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. പരീക്ഷ ഫലം ഓണ്‍ലൈനായി നാലുമണി മുതല്‍ ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.
-
- 4,23,303 വിദ്യാര്‍ഥികള്‍ വിജയിച്ചു
- 44,363 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്
- ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് മലപ്പുറം: 3024 പേര്‍ക്ക്
- ഏറ്റവും അധികം വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല- പാലാ
- വിജയശതമാനം കുറവ് – വയനാട്
- നാല് ഗള്‍ഫ് സെന്ററുകളില്‍ 100% വിജയം
- 2134 സ്‌കൂളുകള്‍ക്ക് 100% വിജയം