തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. മന്ത്രി ശിവന്‍കുട്ടി ഉച്ചയ്ക്ക് മൂന്നു മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍വച്ചാണ് പ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ (keralaresults.nic.in) വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭ്യമാവും.
ചരിത്രത്തിലെ ഏറ്റവും വലിയ വിജയശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത്. 99.47 ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണയും ഇത് ആവര്‍ത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
4,26,999 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തിലും 408 പേര്‍ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്.