സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും

സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഇന്നലെ വൈകുന്നേരം വിമാനത്തിനുള്ളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി സംഘര്‍ഷങ്ങളുണ്ടായി. അതില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ ഇന്ദിര ഭവനു നേരെ ആക്രമണം അഴിച്ചുവിട്ടു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനമാകെ കരിദിനം ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

ഇന്നലെ മുഖ്യമന്ത്രിക്കു നേരെ വിമാനത്തിലുണ്ടായിരുന്ന പ്രതിഷേധത്തിനു ശേഷം സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് സംഘര്‍ഷമുണ്ടായത്. തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനമന്ദിരം ആക്രമിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണി ഓഫിസില്‍ ഉണ്ടായിരുന്നു. ആക്രമവുമായി സി.പി.എം മുന്നോട്ടുപോയാല്‍ പ്രതിരോധിക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *