തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ വലിയതുറ പോലിസ് വധശ്രമത്തിന് കേസെടുത്തു. ഇതിന് പുറമേ ഗൂഢാലോചന, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തി എയര്‍ക്രാഫ്റ്റ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതിഷേധം തടയുന്നതിനിടെ പരുക്കേറ്റതായി ഗണ്‍മാനും പ്രൈവറ്റ് സെക്രട്ടറിയും വലിയതുറ പോലിസില്‍ പരാതി നല്‍കിയിരുന്നു.
അതേ സമയം സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ വിമാനക്കമ്പനിയും പോലിസില്‍ പരാതി നല്‍കി. ഇന്‍ഡിഗോ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് മാനേജരാണ് പരാതി നല്‍കിയത്. വലിയതുറ പോലിസിലാണ് പരാതി നല്‍കിയത്. മൂന്ന് പേര്‍ വിമാനത്തിനുള്ളില്‍ അതിക്രമം കാണിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.