കോഴിക്കോട്: മൊയ്തു മൗലവി സ്മാരക ദേശീയ മ്യൂസിയത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരേ മൊയ്തു മൗലവി സ്മാരക ഫൗണ്ടേഷന്റെയും ഫോറസ്ട്രി ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ മ്യൂസിയത്തിനു മുന്‍പില്‍
ധര്‍ണ നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫോറസ്ട്രി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ: എം.രാജന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെ.റംലത്ത്, എസ്.കെ അബൂബക്കര്‍, മുന്‍ എം.എല്‍.എ എം.കെ പ്രേംനാഥ്, എം.കെ ബീരാന്‍, എം.സി ഷഫീഖ്, ഖാദര്‍ പാലാഴി, പി.ടി ജനാര്‍ദ്ദനനര്‍, കെ.വി ഇസാന്‍, ശ്രീജ സുരേഷ്, അബ്ദ്ദുല്ല ടി.പി, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ പ്രസംഗിച്ചു. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കും. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി അഡ്വ: എം. രാജന്‍ (ചെയര്‍മാന്‍), എം.കെ ബീരാന്‍ (കണ്‍വീനര്‍), ഖാദര്‍ പാലാഴി (കോ.ഓര്‍ഡിനേറ്റര്‍) തെരഞ്ഞെടുത്തു.