പതിനേഴാമത് കേളി അന്താരാഷ്ട്ര കലാമേളയില്‍ വിയന്ന മലയാളി നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി

പതിനേഴാമത് കേളി അന്താരാഷ്ട്ര കലാമേളയില്‍ വിയന്ന മലയാളി നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി

സൂറിച്ച്: വിയന്നയിലെ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി ഉദ്യോഗസ്ഥനും മലയാളിയുമായ മോനിച്ചന്‍ കളപ്പുരയ്ക്കലിന് പതിനേഴാമത് കേളി അന്താരാഷ്ട്ര കലാമേളയില്‍ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രഫി വിഭാഗങ്ങളിലായി നാല് അവാര്‍ഡുകള്‍. ഒരു വിലാപം, നാലാം പ്രമാണം എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ക്ക് വിയന്നയിലെ പ്രമുഖ സംരംഭകരായ പ്രോസി ഗ്രൂപ്പിനായി ഡോക്ടര്‍. പ്രിന്‍സ് പള്ളിക്കുന്നേല്‍ സ്പോണ്‍സര്‍ ചെയ്ത രണ്ടും മൂന്നും സ്ഥാനങ്ങളും ഫോട്ടോഗ്രാഫി വിഭാഗത്തില്‍ ജനപ്രിയ അവാര്‍ഡും രണ്ടാം സ്ഥാനവും മോനിച്ചന്‍ കരസ്ഥമാക്കി.
ഐക്യരാഷ്ട്ര സംഘടനയുള്‍പ്പെടെ നിരവധി അസോസിയേഷനുകള്‍ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി, ഷോര്‍ട്ട് ഫിലിം മത്സരങ്ങളില്‍ ‘ഫോട്ടോ ഓഫ് ദ ഇയര്‍’ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ഇതിനോടകം നേടിയിട്ടുളള മോനിച്ചന്‍, വേള്‍ഡ് ഡ്രാമാറ്റിക് സ്റ്റഡി സെന്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 2020, 2021 വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരങ്ങളില്‍ യഥാക്രമം മികച്ച പ്രവാസി ചിത്രം, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്തിന് അര്‍ഹനായിട്ടുണ്ട്. ചങ്ങനാശ്ശേരി താലൂക്കില്‍പെട്ട കൂത്രപ്പള്ളി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി വിയന്നയിലാണ് താമസം.

 

Share

Leave a Reply

Your email address will not be published. Required fields are marked *