കോഴിക്കോട്: കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ യുവഘടകമായ ഐ.എസ്.എം ഗോള്‍ഡണ്‍ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഗോള്‍ഡന്‍ ഹോമിന്റെ ശിലാസ്ഥാപനം കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ മദനി നിര്‍വഹിച്ചു. മനുഷ്യ മനസ്സുകള്‍ക്കിടയിലുള്ള മതില്‍കെട്ടുകള്‍ തല്ലിതകര്‍ക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് അബ്ദുല്ലകോയ മദനി പറഞ്ഞു. പട്ടിണിപാവങ്ങളെ പരിഗണിക്കാന്‍ സുമനസ്സുകള്‍ക്ക് കഴിയണം. ഭരണകൂടങ്ങള്‍ക്കും ഇതിന് ബാധ്യതയുണ്ടെന്ന് അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു. പ്രാദേശിക, ജില്ലാ കമ്മറ്റികളുടെ സഹകരണത്തോടെ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായി രണ്ട് വീടുകളുടെ ശിലാസ്ഥാപനമാണ് മടവൂര്‍ പുനത്തുംകുഴിയില്‍ നിര്‍വഹിച്ചത്. പ്രമാണങ്ങളുടെ കൈമാറ്റം ഭൂമി സൗജന്യമായി നല്‍കിയ കെ.എന്‍.എം വൈസ്പ്രസിഡന്റ് ഡോ.ഹുസൈന്‍ മടവൂര്‍, ജനറല്‍ സെക്രട്ടറി എം.മുഹമ്മദ് മദനിക്ക് നല്‍കി നിര്‍വഹിച്ചു. കെ.എന്‍.എം ജില്ലാ വൈസ് പ്രസിഡന്റ്എന്‍.സുബൈര്‍ മദനി അധ്യക്ഷത വഹിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവന്‍ അടുക്കത്ത്, ഐ. എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ജംഷീര്‍ ഫാറുഖി, വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ, ഹാരിസ് താനക്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗം കെ.സന്തോഷ് മാസ്റ്റര്‍, പി.കെ സുലൈമാന്‍ മാസ്റ്റര്‍, എ അഹമ്മദ് നിസാര്‍, എം.എം നദ്വി, അബ്ദുറഹ്മാന്‍ മദീനി, ഷഫീക് കോവൂര്‍, സജീര്‍ഖാന്‍ കല്ലായി, ജംഷിദ് നരിക്കുനി എന്നിവര്‍ പ്രസംഗിച്ചു.