കോഴിക്കോട്: അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് റഫി ഫൗണ്ടേഷന് 2022 – 24 വര്‍ഷത്തേക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫൗണ്ടേഷന്റെ പതിനാലാമത് ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് ടി.പി.എം ഹാഷിര്‍ അലി അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസര്‍ അഡ്വ. പി.എം ഹനീഫ നേതൃത്വം നല്‍കി. 21 അംഗ പ്രവര്‍ത്തക സമിതിയെ യോഗം തെരഞ്ഞെടുത്തു. മെഹ്‌റൂഫ് മണലൊടി (പ്രസിഡന്റ്), എന്‍.സി അബ്ദുള്ള കോയ, നയന്‍ ജെ. ഷാ, നൗഷാദ് അരീക്കോട് (വൈസ്. പ്രസിഡന്റുമാര്‍), മുര്‍ഷിദ് അഹമ്മദ് മുല്ലവീട്ടില്‍ (ജനറല്‍ സെക്രട്ടറി), കെ. മുരളീധരന്‍ (ട്രഷറര്‍), കെ.ശാന്തകുമാര്‍, എ.പി മുഹമ്മദ് റഫി (സെക്രട്ടറിമാര്‍) എന്നിവരെയാണ് ഭാരവാഹികളായി യോഗം തെരഞ്ഞെടുത്തത്. കെ.സുബൈര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി മുര്‍ഷിദ് അഹമ്മദ് നന്ദിയും പറഞ്ഞു. മുന്‍ സെക്രട്ടറി മുഹമ്മദ് അശ്‌റഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശംസുദ്ദീന്‍ മുണ്ടോളി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. റഫിയുടെ അനശ്വര ഗാനങ്ങള്‍ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ഫൗണ്ടേഷന്റെ അടിസ്ഥാന ലക്ഷ്യമെന്ന് നിയുക്ത പ്രസിഡന്റ് മെഹ്‌റൂഫ് മണലൊടി പറഞ്ഞു.