ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും

ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: മുന്‍ മന്ത്രി കെ.ടി ജലീലിന്റെ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പോലിസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹരജി എറണാകുളം സെഷന്‍സ് കോടതി ഇന്ന് കോടതി പരിഗണിക്കും. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിലുള്ള മതവിദ്വേഷ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സ്വപ്‌നയുടെ അഭിഭാഷകന്‍ കൃഷ്ണരാജും കോടതിയെ സമീപിക്കും.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെ.ടി ജലീല്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പി.സി ജോര്‍ജ്, സ്വപ്‌ന സുരേഷ് എന്നിവര്‍ക്കെതിരേ കന്റോണ്‍മെന്റ് പോലിസാണ് കേസെടുത്തത്. കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *