കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാല കഞ്ചിക്കോട് വ്യാവസായിക മേഖലയിലെ ഫാക്ടറികളില്‍ ആരംഭിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കുകളുടെ ആദ്യഘട്ട ഉദ്ഘാടനം കഞ്ചിക്കോട് സെയ്ന്റ് ഗൊബെയ്ന് ഫാക്ടറിയില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം വാരിയര്‍ നിര്‍വഹിച്ചു. എല്ലാ മാസവും ഒരു ദിവസം പ്രസ്തുത ഫാക്ടറിയില്‍ സൗജന്യ മെഡിക്കല്‍ ഒ.പി, ആരോഗ്യബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുന്നതാണ്. സെയ്ന്റ് ഗൊബെയ്ന് യൂണിറ്റ് ഹെഡ് ശ്രീ ശേഖര്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റിമാരായ ഡോ. കെ.മുരളീധരന്, കെ.ആര് ആജയ്, ഡോ. സുജിത്ത് എസ്. വാരിയര്‍, ഡോ. പി.രാംകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.