കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മണിച്ചന്‍ ജയില്‍ മോചിതനാകും

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മണിച്ചന്‍ ജയില്‍ മോചിതനാകും

ജയില്‍മോചനം 22 വര്‍ഷത്തിനുശേഷം

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തകേസിലെ പ്രതി മണിച്ചന് ജയില്‍ മോചനം. മണിച്ചനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് അഹമ്മദ് ഖാന്‍ ഒപ്പുവച്ചു. 22 വര്‍ഷത്തിനുശേഷമാണ് മോചനം.

സര്‍ക്കാര്‍ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി. മണിച്ചനടക്കം 33 പേരെ മോചിപ്പിക്കാനുള്ള ഉത്തരവിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഒക്ടോബര്‍ 21നാണ് കേരളത്തെ നടുക്കിയ കല്ലുവതുക്കല്‍ മദ്യദുരന്തമുണ്ടായത്. ദുരന്തത്തില്‍ 31 പേര്‍ മരിച്ചു. ആറു പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. 150 പേര്‍ ചികിത്സ തേടി. മണിച്ചന്‍ വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലര്‍ത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാന്‍ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ല്‍ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കി. മണിച്ചന്റെ സഹോദരന്മാര്‍ക്ക് ശിക്ഷയിളവ് നല്‍കി മോചിപ്പിച്ചിരുന്നു.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മണിച്ചന്‍ നെട്ടുകാല്‍ത്തേരി ജയിലിലാണ്. പൂജപ്പുര ജയിലിലായിരുന്നു മണിച്ചന്‍. പ്രശ്‌നമുണ്ടാക്കാത്ത ആളായതിനാലാണ് മണിച്ചനെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്ക് മാറ്റിയത്. മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച മണിച്ചന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചിരുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *