കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കണ്ണൂരില്‍ സംഘര്‍ഷം

കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കണ്ണൂരില്‍ സംഘര്‍ഷം

കണ്ണൂര്‍: കണ്ണൂരില്‍ പൊതുപരിപാടിക്കെത്തിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രി താമസിക്കുന്ന കണ്ണൂര്‍ ഗസ്റ്റ് ഹൗസിന് മുന്‍പിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

ഇരുപതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് കരിങ്കൊടിയുമായി ഗസ്റ്റ് ഹൗസിന് മുന്‍പില്‍ എത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *