മുഖ്യമന്ത്രി പോലിസ് കോട്ട കെട്ടി അതിനകത്ത് ഇരിക്കുന്നു; വിജിലന്‍സ് ഡയറക്ടറെ മാറ്റിയ നടപടി അപമാനകരം: ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ വിജലന്‍സ് മേധാവിയെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പോലിസ് ഉദ്യോഗസ്ഥര്‍ മധ്യസ്ഥ ശ്രമത്തിന് പോകില്ലെന്നും വിജിലന്‍സ് മേധാവിയെ മാറ്റിയത് സര്‍ക്കാരിന്റെ കള്ളക്കളിയാണെന്നും അദ്ദേഹം ആരോപിച്ചു. വിജിലന്‍സ് ഡയറക്ടര്‍ എ.ആര്‍ അജിത്ത് കുമാറിനെ മാറ്റിയ നടപടി അപമാനകരമാണ്. മുഖ്യമന്ത്രി പോലിസ് കോട്ട കെട്ടി അതിനകത്ത് ഇരിക്കുകയാണ്. അദ്ദേഹത്തിന് മാധ്യമങ്ങളെ ഭയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ വിജിലന്‍സ് മേധാവി എം.ആര്‍ അജിത് കുമാറിനെ മാറ്റി. ഐ.ജി.എച്ച് വെങ്കിടേഷിനാണ് പകരം ചുമതല. അജിത്കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തര വകുപ്പിനു നിര്‍ദേശം നല്‍കിയത്. കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പിന്‍വലിപ്പിക്കാനായി അജിത് കുമാറും ഇടപെടലുകള്‍ നടത്തിയെന്ന് സ്വപ്‌ന ആരോപിച്ചിരുന്നു.തന്റെ മുന്നില്‍ ഷാജ് കിരണ്‍ ഇരിക്കുന്ന സമയത്ത് ഷാജ് കിരണിന്റെ ഫോണിലേക്ക് അജിത് കുമാര്‍ വാട്സ് ആപ് കോള്‍ ചെയ്തുവെന്നും സ്വപ്‌ന ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. അജിത് കുമാറും എ.ഡി.ജി.പി വിജയ് സാഖറെയും ഷാജ് കിരണിന്റെ ഫോണിലേക്ക് 56 തവണ വിളിച്ചുവെന്നാണ് സ്വപ്‌നയുടെ ആരോപണം.

Share

Leave a Reply

Your email address will not be published. Required fields are marked *