കോഴിക്കോട്: സുമ പള്ളിപ്രത്തിന്റെ ബാലസാഹിത്യ കൃതി ആനയുടെ ദുഃഖത്തിന്റെ ഹിന്ദി വിവര്‍ത്തനമായ മേരാ അപ്‌നാ ദുഃഖ് ഡോ.ശ്രീകുമാര്‍, ഡോ. അബ്ദുള്‍ ഹക്കീമിന് നല്‍കി പ്രകാശനം ചെയ്തു. ഡോ. ആര്‍സു അധ്യക്ഷത വഹിച്ചു. വിവര്‍ത്തന സാഹിത്യത്തെ രണ്ടാംകിടയായി പരിഗണിക്കുന്ന സമൂഹത്തിന്റെ നിലപാടില്‍ മാറ്റംവരണമെന്ന് ഡോ.ശ്രീകുമാര്‍ പറഞ്ഞു. ബാല്യകാല ഭാവനകള്‍ക്ക് സാഹിത്യത്തില്‍ ഇടം ലഭിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ സാഹിത്യത്തിന് ഭദ്രമായ ഒരു അടിത്തറ ഉണ്ടാകുന്നതെന്ന് ഡോ. ആര്‍സു അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. വേലായുധന്‍ പള്ളിക്കലാണ് പുസ്തകം വിവര്‍ത്തനം ചെയ്തത്. എഴുത്തുകാരി സുമ പള്ളിപ്രം സംസാരിച്ചു. വി.ഹരീഷ് സ്വാഗതം പറഞ്ഞു.