പ്ലാസ്റ്റിക് ഉപയോഗം സാമൂഹ്യ പ്രതിബദ്ധതയോടെയാകണം: മന്ത്രി പി.എ മുഹമ്മദ് റിയാസ്

പ്ലാസ്റ്റിക് ഉപയോഗം സാമൂഹ്യ പ്രതിബദ്ധതയോടെയാകണം: മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: ചെറുകിട വ്യവസായങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള പ്ലാസ്റ്റിക്‌സ് മാനുഫാക്ച്ചറേര്‍സ് അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യജീവിതത്തിന്റെ ഭാഗമായ പ്ലാസ്റ്റിക്കിന്റെ പുനഃരൂപയോഗ സാധ്യത കൂടുതലായും ഉപയോഗപ്പെടുത്തണം. പ്ലാസ്റ്റിക്കിന്റെ നിശ്ചിത നിലവാരം പുലര്‍ത്തി സാമൂഹ്യ പ്രതിബദ്ധതയോടെയാകണം ഈ ചെറുകിട വ്യവസായ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ.പി.എം.എ പ്രസിഡന്റ് എം.എസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. വെബ്‌സൈറ്റ് ലോഞ്ചിങ് മുന്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയ നിര്‍വഹിച്ചു. കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ് മുഖ്യാതിഥിയായിരുന്നു.

കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റാഫി പി. ദേവസ്യ, മുന്‍ പ്രസിഡന്റുമാരായ പി.ജെ മാത്യു, അലോക് കുമാര്‍ സാബു, ഐ.പി പ്രസിഡന്റ് ബാലകൃഷ്ണ ഭട്ട് കാകുഞ്ഞി, ജന.സെക്രട്ടറി ജെ. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. 2022 ജൂലായ് ഒന്നു മുതല്‍ നടപ്പില്‍ വരുത്തുന്ന ഇ.പി.ആര്‍ നിയമം സംബന്ധിച്ച് ഈ രംഗത്തെ പ്രഗത്ഭരായ ജെ.എം വിവേക്, എം.ദിലീപ്, വിനോദ് കെ. ബാലാജി, ജെ. സുനില്‍ എന്നിവര്‍ ക്ലാസെടുത്തു. തുടര്‍ന്ന് മുതിര്‍ന്ന വ്യവസായികളായ എസ്. അറുമുഖ സ്വാമി, എന്‍. ഹംസ, കെ.കെ മുഹമ്മദ് അബ്ദുള്‍ ഖാദര്‍, ഡോ.പി.കെ ഉണ്ണി, എ. ചന്ദ്രശേഖരന്‍, കെ. ഭരതന്‍, എ. രാംദാസന്‍ എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് പി.ബി.ഐ മുഹമ്മദ് അഷ്‌റഫ് സ്വാഗതവും പി.അരുണ്‍ കുമാര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *