കോഴിക്കോട്: കേരള സമൂഹത്തിന്റെ പുരോഗതി ലഷ്യമിട്ടാണ് ലോക കേരളസഭ രൂപീകരിച്ചതെന്നും സംസ്ഥാനത്തിന് പുറത്തുള്ളവരെ നാടിനോട് ചേര്‍ത്ത് നിര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മലയോര ഹൈവേ, തീരദേശപാത, ദേശീയപാത വികസനം, ജലഗതാഗത പാത എന്നിവ യാഥാര്‍ത്ഥ്യമാവുന്നതോടൊപ്പം ടൂറിസം വികസനവും യാഥാര്‍ത്ഥ്യമാവുമ്പോള്‍ പ്രവാസികളെ വികസനത്തില്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട് മുന്നോട്ട് പോകുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാദുഷ കടലുണ്ടി അധ്യക്ഷത വഹിച്ചു. സാഹിത്യകാരന് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് മുഖ്യാതിഥിയായിരുന്നു. കേരള പ്ലാനിങ് ബോര്‍ഡംഗം ഡോ. കെ.രവി രാമന് വിഷയാവതരണം നടത്തി. മുന്‍ എം.എല്‍.എയും ലോകകേരള സഭ അംഗവുമായ കെ.വി അബ്ദുല്‍ഖാദര്‍ മോഡറേറ്ററായി. ഒഡെപെക് ചെയര്മാന് കെ.പി അനില്‍കുമാര്‍, ചരിത്രകാരന് ഡോ. പി.ജെ വിന്‍സെന്റ്, സജീവന് (പ്രവാസി സംഘം), ടി.പി റഷീദ് (പ്രവാസി ഫെഡറേഷന്), പി.കെ കബീര്‍ സലാല (ലോകകേരള സഭാംഗം), ഗുലാം ഹുസൈന് കൊളക്കാടന്‍ (നാഷണലിസ്റ്റ് പ്രവാസിസംഘം), ഹിഖ്മത്ത് (കല, കുവൈത്ത്), പി.എം ജാബിര്‍, അഹമ്മദ് കുറ്റിക്കാട്ടൂര്‍ (പ്രവാസി ലീഗ്), സി.വി ഇഖ്ബാല്‍ (പ്രവാസി സംഘം) എന്നിവര്‍ സംസാരിച്ചു. മലയാളം മിഷന് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്വാലിഹ് എം.വി സ്വാഗതവും നോര്‍ക്ക റൂട്ട്സ് സെന്റര്‍ മാനേജര്‍ അനീഷ്.ടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗായകന് ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിക്കുന്ന സംഗീത സന്ധ്യയും അരങ്ങേറി.