റാഞ്ചി: പ്രവാചകനിന്ദയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ വെടിയേറ്റ രണ്ടു പേര്‍ മരിച്ചു. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. സംഘര്‍ഷത്തില്‍ 11 ലധികം പോലിസുകാരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവര്‍ ചികിത്സയിലാണ്.
ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകനനിന്ദ പ്രസ്താവനയ്‌ക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ക്കിടയിലാണ് റാഞ്ചിയില്‍ സംഘര്‍ഷമുണ്ടായത്. ഹനുമാന്‍ ക്ഷേത്രത്തിനു സമീപം പോലിസും പ്രതിഷേധക്കാരും തമ്മിലാണ് സംഘര്‍ഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് ആകാശത്തേക്ക് വെടിവച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധം ശക്തമായതോടെ ജാര്‍ഖണ്ഡില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തയിട്ടുണ്ട്.