തിരുവനന്തപുരം: കോട്ടയത്ത് മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനത്തെ കുറ്റപ്പെടുത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ പോലിസ് ഒരുക്കുന്നത് ലോകമഹായുദ്ധമെന്ന പ്രതീതിയാണ് തീര്‍ക്കുന്നതെന്ന് തിരുവഞ്ചൂര്‍. മുഖ്യമന്ത്രിയുടെ വരവിനെ തുടര്‍ന്ന് വന്‍ ഗതാഗത നിയന്ത്രണമാണ് കോട്ടയത്ത് നടപ്പിലാക്കുന്നത്. വാഹനങ്ങള്‍ കെ.കെ റോഡില്‍ ജനറല്‍ ആശുപത്രിക്കു മുന്‍പില്‍ തടഞ്ഞിട്ടതിനെ തുടര്‍ന്ന് പോലിസും നാട്ടുകാരുമായി വാക്കുതര്‍ക്കമായി. നിലവിലുള്ള സുരക്ഷയ്ക്ക് പുറമേ അധിക സുരക്ഷയ്ക്കായി നാല്‍പതംഗ സംഘം മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
കെ.ജി.ഒ.എ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയിരിക്കുന്നത്. സമ്മേളനത്തില്‍ എത്തുന്ന മാധ്യമങ്ങള്‍ക്കുള്‍പ്പെടെ അസാധാരണ നിര്‍ദേശങ്ങളാണ് നല്‍കിയത്.മാധ്യമങ്ങള്‍ക്കായി പ്രത്യേകം പാസ് ഏര്‍പ്പെടുത്തിയിരുന്നു. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താനാണ് മാധ്യമങ്ങളോട് നിര്‍ദേശിച്ചിരുന്നത്. റുത്ത മാസ്‌ക് ധരിക്കരുതെന്നും നിര്‍ദേശിച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്ന് പോലിസ് അറിയിച്ചു. ബോംബ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.