കോഴിക്കോട്: ജില്ലാ സഹകരണ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗമായ കെ.ഡി.എസ് ജനനി ബ്ലോക്കിന്റെ ഉദ്ഘാടനം 12ന് ഞായര്‍ വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി ചെയര്‍മാന്‍ പ്രൊഫ: പി.ടി അബ്ദുല്‍ ലത്തീഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജി വിഭാഗം മന്ത്രി പി.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ആശുപത്രി ചെയര്‍മാന്‍ പ്രൊഫ: പി.ടി ആബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിക്കും.
നാലു നിലകളിലായി 25,000 സ്‌ക്വയര്‍ ഫീറ്റിലാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചിട്ടുള്ളത്. നവീകരിച്ച ആശുപത്രി കാന്റീന്‍, പ്രസവമുറികള്‍, ഒ.പി മുറികള്‍, രോഗികള്‍ക്കുള്ള മുറികളും ജനറല്‍ വാര്‍ഡും നവജാത ശിശുസംരക്ഷണ വിഭാഗവും പ്രവര്‍ത്തിക്കും. കെ.ഡി.സി.എച്ച് ജനനിയില്‍ നിന്ന് പ്രസവിക്കുന്ന കുട്ടികള്‍ക്ക് ഡിസ്ചാര്‍ജ് വേളയില്‍ വൃക്ഷതൈ കൂടി നല്‍കും. പരിസ്ഥിതി സംരക്ഷണമാണ് ഇതോടൊപ്പം ലക്ഷ്യമിടുന്നത്.
കേള്‍വിക്കുറവിനും സംസാരകുറവിനും പരിഹാരമുണ്ടാക്കുന്നതാണ്. ഓഡിയോളജി ആന്റ് സ്പീച്ച് തെറാപ്പി യൂണിറ്റ് ചുരുങ്ങിയ ചിലവില്‍ മികച്ച ചികിത്സ നല്‍കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ഡയറക്ടര്‍മാരായ രേണുക ദേവി, ബിജുരാജ് ടി.സി, അഡ്വ: ജയരാജന്‍ കെ, എ.കെ രേമഷ്, ഹോസ്പിറ്റല്‍ സി.ഇ.ഒ സന്തോഷ് കുമാര്‍ എ.വിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.