കൊച്ചി: മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ആരോപണവിധേയരായ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഇന്ന് മൂന്ന് മണിക്ക് പാലക്കാട്ടെ എച്ച്.ആര്‍.ഡി.എസ് ഓഫിസില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ തുറന്നുപറയുമെന്ന് സ്വപ്‌ന സുരേഷ്.
മൊഴി പിന്‍വലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുടെ ദൂതന്‍ തന്നെ സമീപിച്ചുവെന്ന് ഇന്നലെ നടത്തിയ വെളിപ്പെടുത്തലിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ട്. ഇതും താന്‍ പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.