പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന കുടുംബത്തിന്റെ ഹരജി തള്ളി വിചാരണക്കോടതി. ഫലപ്രദമായ രീതിയില്‍ വാദം നടത്താന്‍ പ്രോസിക്യൂട്ടര്‍ രാജേന്ദ്രന് കഴിയുന്നില്ലെന്ന ചൂണ്ടിക്കാട്ടി മധുവിന്റെ സഹോദരിയും അമ്മയുമാണ് മണ്ണാര്‍ക്കാട് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലാണ് കോടതിയുടെ നടപടി. സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനെ മാറ്റാന്‍ കോടതിക്ക് അധികാരമില്ലെന്നും ഇങ്ങനെ ഒരു ആവശ്യം ഉണ്ടെങ്കില്‍ പരാതിക്കാര്‍ സര്‍ക്കാരിനെ സമീപിക്കണമെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹരജി തള്ളുകയായിരുന്നു. സാക്ഷിവിസ്താരം നടക്കുന്നതിനിടെയാണ് കുടുംബത്തിന്റെ ഹരജി. ഇതിനോടകം രണ്ട് സാക്ഷികള്‍ കൂറുമാറുകയും ചെയ്ത സാഹചര്യത്തിലാണ് മധുവിന്റെ സഹോദരി ഹരജി സമര്‍പ്പിച്ചത്.
പുതിയ പ്രോസിക്യൂട്ടര്‍ വരുന്നത് വരെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണം. നിലവിലെ പബ്ലിക് പ്രോസിക്യൂട്ടറായ ആര്‍.രാജേന്ദ്രനെ മാറ്റി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് മേനോന് ചുമതല നല്‍കണം. തുടങ്ങിയ കാര്യങ്ങളാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ച്് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്നും മധുവിന്റെ കുടുംബം ആരോപിക്കുന്നു. മധുവിനെ മര്‍ദ്ദിക്കുന്നത് കണ്ടു എന്ന് മജിസ്ട്രേറ്റിന് മുമ്പില്‍ നേരത്തെ മൊഴി നല്‍കിയ പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൂറുമാറിയചത്. പോലിസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യമൊഴിയെന്ന് ഇരുവരും കോടതിയില്‍ തിരുത്തി പറയുകയായിരുന്നു.