മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം ശക്തം; കോണ്‍ഗ്രസ്സിന്റെ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം ശക്തം; കോണ്‍ഗ്രസ്സിന്റെ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിവിധ കല്കടറേറ്റുകളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കോഴിക്കോട് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.

തിരുവനന്തപുരത്തെ മാര്‍ച്ചിലും കൊല്ലത്തെ മാര്‍ച്ചിലും സംഘര്‍ഷം. കൊല്ലത്ത് പ്രതിഷേധക്കാരെ പിരിച്ചുവിടനായി ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പ്രവര്‍ത്തകര്‍ തിരിച്ചെത്തി കല്ലുകളെടുത്ത് പോലിസിനു നേരെ തുടര്‍ച്ചയായി എറിഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

തിരുവനന്തപുരത്ത് നടന്ന മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് കാലില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം കണ്ണൂരില്‍ ഇന്ന് യു.ഡി.എഫ് നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷസാധ്യതയുണ്ടെന്നാണ് പോലിസ് നിഗമനം. സംഘര്‍ഷമുണ്ടാക്കരുതെന്ന് കെ.പി.സി.സി പ്രസഡിന്റ് കെ.സുധാകരന് പൊലിസ് നോട്ടീസ് നല്‍കി.അക്രമം ഉണ്ടാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് ഉറപ്പുവരുത്തണം. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമൈന്നും പോലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെ.സുധാകരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്.

കേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലോടെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

 

>Image courtesy: Asianet News

Share

Leave a Reply

Your email address will not be published. Required fields are marked *