ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരേ ശക്തമായ അറസ്റ്റ് ചെയ്യുകയും അനന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിശ്വാസികള്‍ ഡല്‍ഹി ജമാമസ്ജിദിന് മുന്‍പില്‍ പ്രതിഷേധിച്ചു. വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരത്തിനു ശേഷമായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാക്കളായ നൂപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവര്‍ക്കു പുറമേ മറ്റ് നേതാക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. എന്നാല്‍, അവരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിശ്വാസികളുടെ പ്രതിഷേധം.
ഡല്‍ഹി ജമാമസ്ജിദിനു മുന്‍പില്‍ പ്രതിഷേധിച്ചപ്പോള്‍ പോലിസ് എത്തുകയും പിരിഞ്ഞു പോവാന്‍ ആവശ്യപ്പെട്ടെങ്കിലും വിശ്വാസികള്‍ തയ്യാറായില്ല. എന്നാല്‍, പിന്നീട് വിശ്വാസികള്‍ തന്നെ പിരിഞ്ഞുപോയി. പ്രവാചകന നിന്ദ നടത്തിയ നൂപുര്‍ശര്‍മയ്ക്കും നവീന്‍ കുമാര്‍ ജിന്‍ഡാലിനെതിരേയും ആദ്യം കേസെടുത്തത് മുംബൈ പോലിസ് ആണ്. പിന്നീട് കഴിഞ്ഞ ദിവസം ഡല്‍ഹി പോലിസും കേസെടുത്തിരുന്നു. സംഭവം വിവാദമായതോടെ രണ്ടു പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു ബി.ജെ.പി ചെയ്തത്.