കോഴിക്കോട്: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 24ാം സ്ഥാപക ദിനാചരണം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കമ്മറ്റി ഓഫിസില്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗം അഡ്വ: എം.പി സൂര്യ നാരായണന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. എം.കെ ദിവാകരന്‍ അധ്യക്ഷത വഹിച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന ബി.ജെ.പി സംഘപരിവാര്‍ പരാമര്‍ശങ്ങള്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ അപകീര്‍ത്തിപെടുത്തിയതില്‍ ശക്തമായി പ്രതിഷേധിക്കുകയും ബി.ജെ.പിയുടെ ജനാധിപത്യ മതേതര വിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാനും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനും എന്‍.സി.പി പ്രവര്‍ത്തകര്‍ പ്രതിജ്ഞ എടുത്തു. എന്‍.വൈ.സി ലക്ഷദീപ് വൈ. പ്രസിഡന്റ് സൈനുദ്ദീന്‍, അജ്മല്‍ മാങ്കാവ്, ഫിറോസ് വെള്ളയില്‍, കുഞ്ഞാവ, സര്‍വോത്തമന്‍, ഗണേഷന്‍, ഗിരീഷ്, പ്രഭാകരന്‍, ബാലചന്ദ്രന്‍, സജിത്ത്, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.