ന്യൂഡല്‍ഹി: പഞ്ചാബ് റാപ്പ് ഗായകനായ സിദ്ദു മൂസെവാലയുടെ കൊലപാതകം തിഹാര്‍ ജയിലിലുള്ള ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയാണ് ആസൂത്രണം ചെയ്തതെന്ന് ഡല്‍ഹി പോലിസ്. കൊലയുമായി നേരിട്ട് ബന്ധമുള്ള പ്രതിയെ പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തു. മഹാകാള്‍ എന്ന പേരുള്ള ഇയാളെ മഹാരാഷ്ട്ര പോലിസും ഡല്‍ഹി പോലിസും സംയുക്തമായാണ് പിടിച്ചത്.
മൂസെവാലയുടെ കൊലപാതക കേസില്‍ പഞ്ചാബ് സര്‍ക്കാര്‍ നേരത്തെ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രമുഖരുടെ സുരക്ഷ കുറച്ചതില്‍ ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് രൂക്ഷവിമര്‍ശനവും കിട്ടിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മൂസെവാലയുടെ കുടുംബത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സന്ദര്‍ശിച്ചിരുന്നു.