- 1989ന് ശേഷമുള്ള ഏറ്റവും വലിയ റെയില്‍വേ സമരം
ലണ്ടന്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ട് വേതനവര്‍ധന ആവശ്യപ്പെട്ട് ബ്രിട്ടീഷ് റെയില്‍വേയിലെ അരലക്ഷത്തോളം ജീവനക്കാര്‍ ത്രിദിന ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു. 1989നു ശേഷം ബ്രിട്ടനിലെ ഏറ്റവും വലിയ റെയില്‍വേ സമരമാകും ഇതെന്ന് റെയില്‍ ജീവനക്കാരുടെ സംഘടന ആര്‍.എം.ടി അറിയിച്ചു. ഈ മാസം 21, 23, 25 തീയതികളിലാണ് പണിമുടക്ക്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ജീവനക്കാര്‍ പണിമുടക്കാന്‍ നിര്‍ബന്ധിതരായതെന്ന് ആര്‍.എം.ടി ജനറല്‍ സെക്രട്ടറി മിക്ക് ലിഞ്ച് പറഞ്ഞു. 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റത്തിലാണ് ബ്രട്ടണിപ്പോള്‍. ഒന്‍പത് ശതമാനം ബ്രിട്ടണിലെ വിലക്കയറ്റം.
ലണ്ടനിലെ ഭൂഗര്‍ഭ ട്രെയിന്‍ ശൃംഖലയായ ‘ട്യൂബ്’ ജീവനക്കാരും 21ന് 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പളവര്‍ധന ആവശ്യപ്പെട്ട് ‘ട്യൂബ്’ ജീവനക്കാര്‍ കഴിഞ്ഞദിവസവും പണിമുടക്ക് നടത്തി. ബ്രിട്ടനിലെ വ്യോമയാനമേഖലയും വന്‍ പ്രതിസന്ധി നേരിടുകയാണ്. മഹാമാരിക്കാലത്ത് സര്‍വീസ് മുടങ്ങിയതിനാല്‍ കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ഇപ്പോള്‍ സര്‍വിസ് നടത്താന്‍ മതിയായ ജീവനക്കാര്‍ ഇല്ലാതെ സര്‍വിസ് വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലാണ് വ്യോമയാനകമ്പനികള്‍.