രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ്: ഒരു ദിവസം 7240 കേസുകള്‍

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ്: ഒരു ദിവസം 7240 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7240 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാര്‍ച്ച് ആറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് സജീവ കൊവിഡ് കേസുകളുടെ എണ്ണം 32,498 ആയി. പ്രതിദിന കൊവിഡ് കേസുകളില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് ബാധിച്ച് എട്ട് പേര്‍ കൂടിമരിച്ചു. ഇതോടെ മരണസംഖ്യ 5,24,723 കടന്നു. ഇതു വരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4.31 കോടി കടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *