യുവകലാ സാഹിതി ദുബായ് വാര്‍ഷികസംഗമം 12ന്

യുവകലാ സാഹിതി ദുബായ് വാര്‍ഷികസംഗമം 12ന്

കോഴിക്കോട്: യുവകലാസാഹിതി ദുബായ് യൂണിറ്റ് വാര്‍ഷിക സംഗമവും ആലങ്കോട് ലീലാകൃഷ്ണനെ (കാവ്യനിളയുടെ അമ്പത് വര്‍ഷങ്ങള്‍) ആദരിക്കലും 12ന് ഞായര്‍ ഉച്ചക്ക് രണ്ടു മണിക്ക് ദുബായ് വുഡ്‌ലെം പാര്‍ക്ക് സ്‌കൂളില്‍ നടക്കും.
കാവ്യരചനയുടെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ആലങ്കോട് ലീലാ കൃഷ്ണനെ ‘ കാവ്യനിളയുടെ അമ്പത് വര്‍ഷങ്ങള്‍ ‘ എന്ന പ്രത്യേകം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ആദരിക്കുന്നത്. സംഗമം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തും. സനീഷ് സ്മാരക ചെറുകഥാ രചന മത്സരത്തിലെ വിജയികളെ മന്ത്രി കെ. രാജന്‍ പ്രഖ്യാപിക്കും. സര്‍ഗസംവാദം സെമിനാര്‍, നൃത്തശില്‍പ്പം, സാംസ്‌കാരി സമ്മേളനം എന്നിവയും നടക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *