കോഴിക്കോട്: കേരളീയ മുസ്‌ലിംകളിലെ അതിപിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന സാമൂഹിക വിവേചനവും പിന്നോക്കാവസ്ഥയും പരിഹരിക്കുന്നതിന് നടപടികള്‍ ഉണ്ടാവണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം ഈക്വാലിറ്റി എംപവര്‍ മൂവ്‌മെന്റ് സംസ്ഥാന പ്രതിനിധിസഭ ആവശ്യപ്പെട്ടു.
സംഘടന, വിവേചനം, വിമോചനം എന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്ക് ഡോ. മുനീര്‍ നേതൃത്വം നല്‍കി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച അതിപിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിക്കും ഉന്നമനത്തിനും വിമോചനത്തിനും മുസ്‌ലിം സാമുദായിക-രാഷ്ട്രീയ സംഘടനകള്‍ ഇടപെടുന്നില്ലെന്ന് സമ്മേളനം വിലയിരുത്തി. വിവിധ സമുദായങ്ങളിലെ സമാനമനസ്‌കരുമായി യോജിച്ചു സാമൂഹിക വിമോചനത്തിന് നിയമ, സാമൂഹിക, വിദ്യാഭ്യാസ ഇടപെടലുകള്‍ മതവേദികള്‍ക്കു പുറത്ത് സംഘടിപ്പിക്കും.
കേരളത്തിലെ അതിപിന്നോക്ക മുസ്‌ലിം കുടുംബ സാമൂഹിക വിദ്യാഭ്യാസ നിലവാരം അറിയുന്നതിന് വേണ്ടിയുള്ള ഒരു സര്‍വേ നടത്താനും തീരുമാനിച്ചു.
എ.കെ ഉമ്മര്‍, കെ.ഇ ബഷീര്‍ എറണാകുളം, ഒ.എം ബഷീര്‍ ചാലിയം, എ.എം.എസ് അലവി, കുഞ്ഞിമുഹമ്മദ് മണ്ണാര്‍ക്കാട്, അബ്ദുല്‍ ലത്തീഫ് കൊല്ലം, അബ്ദുല്‍ അസീസ് കൊല്ലം, നിസാര്‍ ക്വാളിറ്റി എന്നിവര്‍ സംസാരിച്ചു. വി.എം അബു മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ഇ ബഷീര്‍ എറണാകുളം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റ്: കുഞ്ഞിമുഹമ്മദ് പട്ടാമ്പി, വൈസ് പ്രസിഡന്റുമാര്‍: എ.കെ ഉമ്മര്‍, എ.എം.എസ് അലവി, അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ ആലപ്പുഴ, ജനറല്‍ സെക്രട്ടറി: കുഞ്ഞമ്മത് പേരാമ്പ്ര, സെക്രട്ടറിമാര്‍: ഹംസ ദേശമംഗലം, ഒ.എം ബഷീര്‍ ചാലിയം, ഡോ: അബൂബക്കര്‍ സിദ്ധീഖ് മണ്ണാര്‍ക്കാട്, ട്രഷറര്‍: മുസ്തഫ ചെമ്മംകുഴി എന്നിവരെ തെരഞ്ഞെടുത്തു.