തിരുവനന്തപുരം: ബിരിയാണി ചെമ്പില്‍ ക്ലിഫ് ഹൗസിലേക്ക് സ്വര്‍ണം എത്തിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ പരിഹസിച്ച് കെ.ടി ജലീല്‍.
‘ ബിരിയാണി ചെമ്പ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊടുത്തയയ്ച്ചു എന്നു പറയന്നതിലും ഭേദം എന്റെ വീട്ടിലേക്ക് കൊടുത്തയയ്ച്ചു എന്നു പറയലാണ്. കാരണം, എനിക്ക് ബിരിയാണി ഇഷ്ടമാണ്. മുഖ്യമന്ത്രി ബിരിയാണ് കഴിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന് ബിരിയാണിയോട് അത്ര താല്പര്യവുമില്ല. പറയുമ്പോള്‍ ആളുകള്‍ വിശ്വസിക്കുന്ന രൂപത്തില്‍ കളവ് പറയണ്ടേ”
എന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ പരിഹസിച്ച് മധ്യമപ്രവര്‍ത്തകരോട് കെ.ടി ജലീല്‍ പറഞ്ഞത്.
ദുബായ് സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ശേഷം ജലീല്‍ സ്വപ്ന സുരേഷിനെതിരേ പോലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പോലിസ് 153, 120(ബി) പ്രകാരം കേസെടുത്തിരുന്നു. പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.