മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര അനുഭവമുണ്ടാകുമെന്ന് ഭീഷണി; തെളിവുണ്ടെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ തന്റെ മൊഴി പിന്‍വലിക്കാന്‍ ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ്. ഷാജി കിരണ്‍ എന്നയാളാണ് മുഖ്യമന്ത്രിക്കുവേണ്ടി തന്നെ സമീപിച്ചത്. മൊഴി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

ഇന്നലെയാണ് ഷാജി കിരണ്‍ മുഖ്യമന്ത്രിക്ക് തന്നെ സമീപിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് മുന്‍പ് മൊഴി പിന്‍വലിക്കണമെന്നും അയാള്‍ ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകുമെന്നും തന്റെ 10 വയസുള്ള മകന്‍ തനിച്ചാകുമെന്നും ഭീഷണിപ്പെടുത്തി. ഷാജി കിരണ്‍ സംസാരിച്ചതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും സ്വപ്‌ന സുരേഷ് ഹരജിയില്‍ വിവരിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *