കോഴിക്കോട്: മൂന്നാമത് ലോക കേരള സഭയുടെ കൂടിച്ചേരല്‍ 17,18 തിയതികളില്‍ നിയമസഭയില്‍ നടക്കുന്നതിന്റെ ഭാഗമായി 11ന് വൈകിട്ട് മൂന്ന് മുതല്‍ ആറ് വരെ ടൗണ്‍ഹാളില്‍ പ്രവാസവും വികസനവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കുമെന്ന് നോര്‍ക്കാ റൂട്ട്‌സ് സെന്റര്‍ മാനേജര്‍ അനീഷ്.ടിയും കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയരക്ടര്‍ ബാദുഷാ കടലുണ്ടിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെമിനാര്‍ മന്ത്രി പി.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ബാദുഷ കടലുണ്ടി അധ്യക്ഷത വഹിക്കും. സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥിയായിരിക്കും. കേരള പ്ലാനിങ് ബോര്‍ഡംഗം ഡോ. കെ.രവി രാമന്‍ വിഷയാവതരണം നടത്തും. മുന്‍ എം.എല്‍.എയും ലോകകേരള സഭ അംഗവുമായ കെ.വി അബ്ദുല്‍ഖാദര്‍ മോഡറേറ്ററായിരിക്കും. ഒഡെപെക് ചെയര്‍മാന്‍ കെ.പി അനില്‍കുമാര്‍, ചരിത്രകാരന്‍ ഡോ. പി.ജെ വിന്‍സെന്റ് എന്നിവര്‍ സംസാരിക്കും. മലയാളം മിഷന്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്വാലിഹ എം.വി സ്വാഗതവും നോര്‍ക്ക റൂട്ടസ് സെന്റര്‍ മാനേജര്‍ അനീഷ്.ടി നന്ദിയും പറയും. തുടര്‍ന്ന് ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിക്കുന്ന സംഗീത സന്ധ്യ അരങ്ങേറും.