തിരുവനന്തപുരം: കെ.ടി ജലീല്‍ എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍. ജലീലിന്റെ പരാതിയില്‍ 153, 120(ബി) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കന്റോണ്‍മെന്റ് പോലിസാണ് കേസെടുത്തിരിക്കുന്നത്. കേസ് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. സ്വപ്നക്കെതിരേ കേസെടുക്കാമെന്ന് പോലിസിന് നിയമോപദേശം ലഭിച്ചിരുന്നു.
ദുബായ് സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജലീല്‍ സ്വപ്ന സുരേഷിനെതിരേ പോലിസില്‍ പരാതി നല്‍കിയത്.