കോഴിക്കോട്: സംസ്ഥാനത്തെ പ്ലാസ്റ്റിക് ഉല്‍പ്പാദകരുടെ കൂട്ടായ്മയായ കേരള പ്ലാസ്റ്റിക്‌സ് മാനുഫേക്‌ച്ചേഴ്‌സ് അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷം ശനിയാഴ്ച വൈ.എം.സി.എ – മറീന റസിഡന്‍സിയില്‍ നടക്കും. 11ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം.എസ് ജോര്‍ജ് അധ്യക്ഷത വഹിക്കും. വെബ്‌സൈറ്റ് ലോഞ്ചിങ് മുന്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയ നിര്‍വഹിക്കും. കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് – എം.ഖാലിദ് മുഖ്യാതിഥിയാകും. രാവിലെ 10 മണി മുതല്‍ 12.30 വരെ ഇ.പി.ആര്‍ നിയമം സംബന്ധിച്ച് ഈ മേഖലയിലെ പ്രമുഖര്‍ സെമിനാറില്‍ സംസാരിക്കും.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡ് നല്‍കാനും സി. പെറ്റ്, കുസാറ്റ് എന്നിവിടങ്ങളില്‍ പോളിമര്‍ ടെക്‌നോളജി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയും പ്രഖ്യപിക്കും. 2022 ജൂലായ് ഒന്നു മുതല്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഇ.പി.ആര്‍ നിയമം സംസ്ഥാനത്തെ വ്യവസായികള്‍ക്ക് പ്രയാസപ്പെടുത്താതെ നടപ്പില്‍ വരുത്തണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറിനോട് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു. ചെറുകിട വ്യവസായികളെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് ഒരു വര്‍ഷത്തിന് ശേഷമാക്കിത്തരണമെന്നും സംഘടന ആവശ്യപ്പെട്ടു.