കോഴിക്കോട്: ഓള്‍ കേരള ഇന്‍ഡസ് മോട്ടോര്‍സ് എംപ്ലോയിസ് യൂണിയന്‍ (AKIMEU) എ.ഐ.ടി.യു.സി നാലാം സംസ്ഥാന സമ്മേളനം 12ന് ഞായര്‍ രാവിലെ 10ന് കല്ലാട്ട് കൃഷ്ണന്‍ നഗറില്‍ (സ്‌നേഹാഞ്ജലി ഓഡിറ്റോറിയം) നടക്കുമെന്ന് വര്‍ക്കിങ് പ്രസിഡന്റ് കെ.ജി പങ്കജാക്ഷനും സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ നാസറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വാഗതസംഘം രക്ഷാധികാരി പി.വി മാധവന്‍ പതാക ഉയര്‍ത്തും. ബിനോയ് വിശ്വം എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.ജി പങ്കജാക്ഷന്‍ അധ്യക്ഷത വഹിക്കും. രക്തസാക്ഷി പ്രമേയം സി.കെ ഷൈമ (വയനാട്), അനുശോചന പ്രമേയം ആര്‍. സതീഷ്‌കുമാര്‍ (തിരുവനന്തപുരം) അവതരിപ്പിക്കും. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഇ.സി സതീശന്‍, ടി.എം സജീന്ദ്രന്‍ (വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍) ആശംസകള്‍ നേരും. സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ നാസര്‍ സ്വാഗതവും കെ.ഷണ്‍മുഖന്‍ നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സി.ഫൈസല്‍ , ജനറല്‍ കണ്‍വീനര്‍ പി. സുനില്‍കുമാര്‍, എസ്.എ കുഞ്ഞിക്കോയ, കെ.ഷണ്‍മുഖന്‍ പങ്കെടുത്തു.