എന്‍.കെ മുഹമ്മദിനും ഷാഹില്‍ മരിയം മുണ്ടക്കലിനും മലബാര്‍ ടൂറിസം കൗണ്‍സില്‍ അവാര്‍ഡ്

എന്‍.കെ മുഹമ്മദിനും ഷാഹില്‍ മരിയം മുണ്ടക്കലിനും മലബാര്‍ ടൂറിസം കൗണ്‍സില്‍ അവാര്‍ഡ്

 

കോഴിക്കോട്: മലബാര്‍ ടൂറിസം കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പ്രഥമ ടൂറിസം ലീഡര്‍ഷിപ്പ് അവാര്‍ഡ് വൈത്തിരി വില്ലേജ് മാനേജിങ് ഡയരക്ടര്‍ എന്‍.കെ മുഹമ്മദിനും എം.ടി.സി കൗണ്‍സില്‍ അവാര്‍ഡ് കണ്ണൂര്‍ ടൂര്‍സ് ആന്‍ഡ് ഹോളിഡേയ്‌സ് ഡയരക്ടര്‍ ഷാഹില്‍ മരിയം മുണ്ടക്കലിനും സമ്മാനിക്കുമെന്ന് മലബാര്‍ കൗണ്‍സില്‍ ടൂറിസം പ്രസിഡന്റ് സി. സജീര്‍ പടിക്കലും അഡ്‌വൈസറി മെമ്പര്‍ ടി.പി.എം ഹാഷിര്‍ അലിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 11ന് രാവിലെ 11.30ന് മലബാര്‍ പാലസില്‍ നടക്കുന്ന ടൂറിസം എക്‌സ്‌പോ വേദിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അവാര്‍ഡ് സമ്മാനിക്കും. ചെമ്മാട് നാഷണല്‍ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് മാനേജിങ് ഡയരക്ടര്‍ വി.വി യൂസഫിനെ ചടങ്ങില്‍ ആദരിക്കും.
11ന് നടക്കുന്ന ടൂറിസം എക്‌സ്‌പോയെ കുറിച്ചറിയാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, ടൂറിസം പ്രൊഫഷണലുകള്‍ക്കും 9633290788 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 17 വര്‍ഷത്തിനു ശേഷമാണ് പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ടൂറിസം മീറ്റ് കോഴിക്കോട്ട് നടക്കുന്നത്. ഷെഫീക്ക് ആനമങ്ങാടന്‍, പി.കെ ശുഹൈബ്, എ.കെ ശ്രീജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Share

Leave a Reply

Your email address will not be published. Required fields are marked *